Friday, September 7, 2007

ബൂലോക വധം-ബാലേ

സുഹൃത്തുക്കളെ, എന്താണീ ബൂലോകം? ശരിക്കും ഒരു ഭൂലോകം തന്നെയാണോ?അതോ അതിന്റെ ഒരു പരിച്ഛേദമോ? അല്ല അങ്ങനെയാകാനാണ്‌ വഴി, മത്തന്‍ കുത്തിയിടത്ത്‌ കുമ്പളം മുളയ്ക്കില്ലല്ലോ? മലയാളികളുടെസംരംഭമല്ലേ ആനിലയ്ക്ക്‌ ഇതിങ്ങനെയൊക്കെ ആയില്ലങ്കില്‍ ഇവര്‍ക്കൊക്കെ എന്തോ സാരമായ കുഴപ്പമുണ്ടെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചുപോയേനേ! പലയിടത്തും 'ബൂലോക കൂട്ടായ്മ'യെന്നൊക്കെ പലരും സീരിയസ്സായി ഇപ്പോഴും പറയുന്നതു കണ്ടിട്ട്‌ ഒരു സംശയം. എതായാലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ ഈ പറയുന്ന സോ കാള്‍ഡ്‌ ബൂലോക കൂട്ടായ്മ യുടെ തുണിപറിച്ചടിയും, ഗ്രൂപ്പുകളിയും, ചേരിതിരിഞ്ഞുള്ള ചേളിവാരിയേറും വളരെ നയനാന്ദ കരമായ കാഴ്ച! ഏതൊരു പരദൂഷണം ഇഷ്ടപ്പെടുന്ന സാധാരണക്കാരനേയും പോലെ എനിക്കും ഇഷ്ടപ്പെട്ടു കേട്ടോ! സെക്സും, വയലന്‍സും, ഗ്ലാമറും, സെന്റിമെന്‍സും , അത്യാവശ്യത്തിന്‌ സ്റ്റണ്ടുമെല്ലാമുള്ള ഒരു അടിപൊളിപ്പടം. ഇതു കുറേ ദിവസം ബോക്സോഫീസ്‌ തകര്‍ത്തോടും സംശയമില്ല.ഏതായാലും ഈ ഓണക്കാല ചിത്രങ്ങളുടെ സംവിധായകരേയും അതിലഭിനയിച്ച താരങ്ങളേയും എത്രയഭിനന്ദിച്ചാലും മതിയാകില്ല. പണ്ടുകാലത്ത്‌ ഉത്സവ സീസണുകളില്‍ മമ്മൂട്ടി യുടേയും ലാലിന്റേയും പടങ്ങള്‍ അടുത്തടുത്ത തീയറ്ററുകളില്‍ നിറഞ്ഞോടിയിരുന്ന ഒരു പ്രതീതി. ഒന്നു രണ്ട്‌ സൂപ്പര്‍ താരങ്ങളുടെ മത്സരിച്ചുള്ള അഭിനയമാണ്‌ ഈ ചിത്രങ്ങളെ ഇത്ര മനോഹരമാക്കിയതെന്ന് പറയാതെവയ്യ.ഏതായാലും അവരില്‍ ചിലരുടെയെങ്കിലും കരിയറില്‍ ഇതൊരു ബ്രേക്ക്‌ അകാതിരുന്നാല്‍ മതിയായിരുന്നു. കൂട്ടത്തില്‍ രംഗം കൊഴുപ്പിക്കാനെത്തിയ കുറേ ഹാസ്യതാരങ്ങളും. കലക്കി കട്ടിലിന്റെ കാലടിച്ചൊടിച്ചു!

ഇത്തരം കൂട്ടായ്മകളാണ്‌ നമുക്കിന്നാവശ്യം.മലയാളം ബ്ലോഗുകളെ രക്ഷിക്കാനും, ബ്ലോഗിംഗിന്‌ പുതിയ മാനവും മാനക്കേടുമെല്ലാം നല്‍കാനും ഇത്തരം കൂട്ടായ്മകള്‍ക്ക്‌ കഴിയുമെന്നത്‌ നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇവിടെ വാദിയും പ്രതിയും എന്തിന്‌ സാക്ഷികള്‍ പോലും ഈ ചെളിതെറിപ്പിക്കലിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചം.ചെളിയുടെ അഗാധമായ കയങ്ങളില്‍ മുങ്ങിത്തപ്പുന്നു.അവനവന്റെ കാലുകളുറയ്ക്കാത്ത ചതുപ്പുകളില്‍ ഗ്വോഗ്വോ വിളികളോടെ കൊമ്പുകോര്‍ക്കുന്നു.ആയുംതോറും കാലുകള്‍ ചെളിയില്‍ താഴുന്നതറിയുന്നില്ല.ഏതായാലും ഒരുകാര്യമോര്‍ക്കുന്നത്‌ നന്ന്: അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴാതിരിക്കാന്‍ ശ്രദ്ധിച്ച്‌ നടക്കുക! കുഴികളുടെ എണ്ണവും കൂട്ടയ്മകളും വളരട്ടെ! ഏതായാലും ഇതൊന്നും ആരും നിരുത്സാഹപ്പെടുത്തരുത്‌! ഇങ്ങനെതന്നെ മുന്നോട്ട്‌ പോകട്ടെ!

Saturday, August 4, 2007

കൊതുകും ഓണവും...

കൊതുകും ഓണവും...
ഇത്തവണത്തെ ഓണം മിക്കവാറും ഇങ്ങനെയാവാന്‍ ആണു സാധ്യത.Sunday, July 8, 2007

ഐ.റ്റി. പുഴുക്കള്‍ ഉണ്ടാകുന്നത്...

ഇ ഭൂലോകത്ത് ഐ.റ്റി. പുഴുക്കള്‍ ഉണ്ടാകുന്നത് ഒരു പക്ഷെ ഇങ്ങനെ ആകാം...

10101110101001101011001110....കരണ്ട്, കരണ്ട്..ജീവിതമേ മറന്ന്..

Wednesday, June 27, 2007

ഈ “ബുഷ്” തുമ്പിയെക്കൊണ്ട് ആരു കല്ലെടിപ്പിക്കും..

ഈ “ബുഷ്” തുമ്പിയെക്കൊണ്ട് ആരു കല്ലെടിപ്പിക്കും..
==================================
വരയിലെ അപാകതകള്‍ ക്ഷമിക്കുക.. യേത്...
==================================

Saturday, June 23, 2007

ആചാരവെടി

ഞങ്ങള്‍ പേരൊന്നുമാറ്റി. വെടിവട്ടങ്ങള്‍ വേറേയുമുള്ളതിനാല്‍. ഇനി ഈ ആചാരവെടി ആഗ്രിഗേറ്ററുകള്‍ ശ്രദ്ധിക്കുമെന്ന് കരുതാം അല്ലേ? ഫോട്ടൊ ബ്ളോഗുകള്‍ ധാരാളമുള്ള ഈ ബ്ളോഗുലോകത്ത്(ബൂലോകത്തല്ല) ഇതാ വേറിട്ട കുറച്ച് ചിത്രങ്ങള്‍. എന്നാലിതൊരു ഫോട്ടോ ബ്ളോഗുമല്ല. പറഞ്ഞില്ലേ ഒരു ചെറിയ വെടിവട്ടം. ഇവിടെയെല്ലാമുണ്ടാകും, ചിത്രങ്ങളും, ഫോട്ടോകളും, കാര്‍ട്ടൂണും, കുശുമ്പും, പരദൂഷണവും, കൂട്ടത്തില്‍ ചില്ലറ ആചാരവെടികളും. അഭിപ്രായം പറയുമല്ലോ സുഹൃത്തുക്കളെ.