Saturday, June 23, 2007

ആചാരവെടി

ഞങ്ങള്‍ പേരൊന്നുമാറ്റി. വെടിവട്ടങ്ങള്‍ വേറേയുമുള്ളതിനാല്‍. ഇനി ഈ ആചാരവെടി ആഗ്രിഗേറ്ററുകള്‍ ശ്രദ്ധിക്കുമെന്ന് കരുതാം അല്ലേ? ഫോട്ടൊ ബ്ളോഗുകള്‍ ധാരാളമുള്ള ഈ ബ്ളോഗുലോകത്ത്(ബൂലോകത്തല്ല) ഇതാ വേറിട്ട കുറച്ച് ചിത്രങ്ങള്‍. എന്നാലിതൊരു ഫോട്ടോ ബ്ളോഗുമല്ല. പറഞ്ഞില്ലേ ഒരു ചെറിയ വെടിവട്ടം. ഇവിടെയെല്ലാമുണ്ടാകും, ചിത്രങ്ങളും, ഫോട്ടോകളും, കാര്‍ട്ടൂണും, കുശുമ്പും, പരദൂഷണവും, കൂട്ടത്തില്‍ ചില്ലറ ആചാരവെടികളും. അഭിപ്രായം പറയുമല്ലോ സുഹൃത്തുക്കളെ.

7 comments:

കാട്ടാളന്‍ said...

ഞങ്ങള്‍ പേരൊന്നുമാറ്റി. വെടിവട്ടങ്ങള്‍ വേറേയുമുള്ളതിനാല്‍. ഇനി ഈ ആചാരവെടി ആഗ്രിഗേറ്ററുകള്‍ ശ്രദ്ധിക്കുമെന്ന് കരുതാം അല്ലേ?
ഇതുവരെ അധികമാരും കാണാത്ത ഞങ്ങളുടെ ആദ്യപോസ്റ്റ് ചുവടേ.

ആവനാഴി said...

ഹേ നിഷാദാ,

“ഇതുവരെ അധികമാരും കാണാത്ത ഞങ്ങളുടെ ആദ്യപോസ്റ്റ് ചുവടേ.”

എവിടെ?

സസ്നേഹം
ആവനാഴി

കാട്ടാളന്‍ said...

സ്നേഹിതാ താങ്കള്‍ കണ്ടില്ലെ, അതെ അതുതന്നെ, കാലം മായ്കാത്ത ചുവരെഴുത്തുകള്‍! അതുതന്നെയായിരുന്നു ഞങ്ങളുടെ ആദ്യപോസ്റ്റ്. പതുമുപ്പതുകൊല്ലം പഴക്കമുള്ള ഒരു ചുവരെഴുത്തിന്റെ കുറെ ചിത്രങ്ങളിമായ്. നന്ദിയുണ്ട് സ്നേഹിതാ ഇതുവഴി വന്നതിന്‌.

ആവനാഴി said...

നിഷാദാ,
കാലം മായ്ക്കാത്ത ആ ചുമരെഴുത്തുകള്‍ കാണിച്ചു തരൂ. ഹേ നിഷാദാ, കാലം മായ്ക്കാത്തതാണല്ലേ. എന്നു വച്ചാല്‍ വെളുത്ത ചുമരില്‍ വെളുത്ത ചായം കൊണ്ടെഴുതിയ ചുമരെഴുത്തുകള്‍, അല്ലേ!

ഉവ്വ്, അതു ഞാന്‍ കണ്ടു. ആര്‍മാദിച്ചു, അല്‍ഭുതസ്ഥിമിതനായിപ്പോയി.

എനിക്കു വെള്ളം തരൂ.

സ്നേഹപൂര്‍‌വം
ആവനാഴി

Kaithamullu said...

പുലികളെ കണ്ടു.
പുലിജന്മമെവിടെ?

ഒടിയന്‍... said...

ആവനാഴിച്ചേട്ടാ...
അങ്ങു ക്ഷമിച്ചുകളയന്നേ..പ്രശ്നം സാങ്കേതികമല്ലേ..
വേണമെന്നു വെച്ചാല്‍ ചേട്ടനു പടം കാണാമല്ലോ..യേത്.

പുലി ജന്‍മം said...

കൈതമുള്ളേ, ഞാനിവിടുണ്ടേ.... മഴയൊക്കെയല്ലേ.... അങ്ങനെ മടിപിടിച്ചിരിക്കാന്‍ ഒരിഷ്ടം!
ആവനാഴിച്ചേട്ടാ, ഇവന്‍മാരെടുത്ത പടം അത് ഒന്നുമില്ലെങ്കിലും പത്തുമുപ്പതുകൊല്ലം നിന്നില്ലേ? ഇനി ഈ കെട്ടിടം അങ്ങ് ഇടിഞ്ഞ് പോയാലും ഈ ബ്ളോഗ് ഡിലീറ്റ് ചെയ്യുന്നതുവരെ ഇവിടെയും ഓടിയന്റെയും കട്ടാളന്റെയും പിന്നെ എന്തെയുമൊക്കെ ഹാര്‍ഡ് ഡിസ്കിലും സിഡിയിലുമൊക്കെയായി അങ്ങനെ കാലത്തിന്‍ മായിക്കാന്‍ കഴിയാതെയുണ്ടാകില്ലേ, യേത്?;)
നിങ്ങള്‍ രണ്ടുപേരും വന്നതിലും ആചാരവെടിമുഴക്കിയതിലും നന്ദി.