Saturday, March 31, 2007

കാലം മായ്ക്കാത്ത ചുവരെഴുത്തുകള്‍...അഥവാ രാഷ്ട്രിയത്തിന്റെ മാ(നാ)റുന്ന മുഖങ്ങള്‍!

ങ്ങള്‍രണ്ടുപേരും കൂടി ചന്തയ്ക്കു പോയപ്പൊഴാണു ഞാന്‍പലതവണ കണ്ടിട്ടുള്ള ഈ കാഴ്ച ഒടിയനും കൂടി കാട്ടിക്കൊടുത്തു.
ഈ അപൂര്‍വസുന്ദര ദൃശ്യം ഉടന്‍ തന്നെ ഒടിയന്റെ കാമറ ഒപ്പിയെടുത്തു.

ഞങ്ങളേക്കാളും പ്രായമുള്ള ഈ ചുവരെഴുത്ത്‌ ഒന്നു കണ്ടു നോക്കൂ..!


സ്ഥലം - CPI യുടെ ഒരു ആദ്യകാല ആസ്ഥാനം.
രാഷ്ട്രീയകാലാവസ്ഥ - അലഹബാദ്‌ കോടതി വിധി എതിരായതിനാല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും 1977ല്‍-പിന്‍വലിക്കുകയും ചെയ്തതിനു
ശേഷമുള്ള കാലം. കേന്ദ്രംഭരിക്കുന്നത്‌ മൊറാര്‍ജി ദേശായിക്കു ശേഷമുള്ള
ചരണ്‍സിംഗ്‌ മന്ത്രിസഭ. 3 വര്‍ഷത്തെ ഇടവേളകളിലായി കേരളം 4
മുഖ്യമന്തിമാരെ കണ്ട കാലം!( 1977-1980, കരുണാകരന്‍,
ആന്റണി, സി.എച്ച്‌ മുഹമ്മദുകോയ, പി.കെ.വി, നായനാര്‍). ചിക്ക്‌മങ്ങളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വിജയിച്ചതിലും അതിനേതുടര്‍ന്ന് കരുണാകരനും ആന്റണിയും രണ്ട്‌ചേരിയിലുമായിരുന്നകാലം! രാജ്യം പൊതു തെരഞ്ഞടുപ്പിനെ നേരിടുന്നു. കേരളത്തില്‍ അക്കാലത്തെ ഇന്ദിരാകോണ്‍ഗ്രസ്സുകാര്‍ സഖ്യകക്ഷിയായിരുന്ന CPI യുടെ വളരെപ്പഴയ ഈ ആസ്ഥാനമന്ദിരത്തില്‍നടത്തിയ ഈചുവരെഴുത്ത്‌ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ഇന്നും നിലനില്‍ക്കുന്നു.!!



അധികാര രാഷ്ട്രിയത്തിന്റെ കസേരകളിയില്‍ ഇതൊക്കെ വെള്ളയടിക്കാന്‍ ആര്‍ക്കു എവിടെ സമയം? ഖജാനാവ്‌ വെളുപ്പിക്കാന്‍ പോലും സമയം കിട്ടാത്തപ്പോള്‍! സി.പി.ഐ യെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക്‌ വിപണാനസാദ്ധ്യതയുള്ള ഇക്കാലത്ത് ഇതിനും പസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞികൊണ്ട്, പഴയവീഞ്ഞ് ഒരിക്കല്കൂടി പുതിയ കുപ്പിയില്‍! പടത്തില്‍ ഞെക്കിയാല്‍ ഒരോന്നും വെവ്വേറെ കുറച്ചുകൂടി വലുതായി കാണാം