Friday, September 7, 2007

ബൂലോക വധം-ബാലേ

സുഹൃത്തുക്കളെ, എന്താണീ ബൂലോകം? ശരിക്കും ഒരു ഭൂലോകം തന്നെയാണോ?അതോ അതിന്റെ ഒരു പരിച്ഛേദമോ? അല്ല അങ്ങനെയാകാനാണ്‌ വഴി, മത്തന്‍ കുത്തിയിടത്ത്‌ കുമ്പളം മുളയ്ക്കില്ലല്ലോ? മലയാളികളുടെസംരംഭമല്ലേ ആനിലയ്ക്ക്‌ ഇതിങ്ങനെയൊക്കെ ആയില്ലങ്കില്‍ ഇവര്‍ക്കൊക്കെ എന്തോ സാരമായ കുഴപ്പമുണ്ടെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചുപോയേനേ! പലയിടത്തും 'ബൂലോക കൂട്ടായ്മ'യെന്നൊക്കെ പലരും സീരിയസ്സായി ഇപ്പോഴും പറയുന്നതു കണ്ടിട്ട്‌ ഒരു സംശയം. എതായാലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ ഈ പറയുന്ന സോ കാള്‍ഡ്‌ ബൂലോക കൂട്ടായ്മ യുടെ തുണിപറിച്ചടിയും, ഗ്രൂപ്പുകളിയും, ചേരിതിരിഞ്ഞുള്ള ചേളിവാരിയേറും വളരെ നയനാന്ദ കരമായ കാഴ്ച! ഏതൊരു പരദൂഷണം ഇഷ്ടപ്പെടുന്ന സാധാരണക്കാരനേയും പോലെ എനിക്കും ഇഷ്ടപ്പെട്ടു കേട്ടോ! സെക്സും, വയലന്‍സും, ഗ്ലാമറും, സെന്റിമെന്‍സും , അത്യാവശ്യത്തിന്‌ സ്റ്റണ്ടുമെല്ലാമുള്ള ഒരു അടിപൊളിപ്പടം. ഇതു കുറേ ദിവസം ബോക്സോഫീസ്‌ തകര്‍ത്തോടും സംശയമില്ല.ഏതായാലും ഈ ഓണക്കാല ചിത്രങ്ങളുടെ സംവിധായകരേയും അതിലഭിനയിച്ച താരങ്ങളേയും എത്രയഭിനന്ദിച്ചാലും മതിയാകില്ല. പണ്ടുകാലത്ത്‌ ഉത്സവ സീസണുകളില്‍ മമ്മൂട്ടി യുടേയും ലാലിന്റേയും പടങ്ങള്‍ അടുത്തടുത്ത തീയറ്ററുകളില്‍ നിറഞ്ഞോടിയിരുന്ന ഒരു പ്രതീതി. ഒന്നു രണ്ട്‌ സൂപ്പര്‍ താരങ്ങളുടെ മത്സരിച്ചുള്ള അഭിനയമാണ്‌ ഈ ചിത്രങ്ങളെ ഇത്ര മനോഹരമാക്കിയതെന്ന് പറയാതെവയ്യ.ഏതായാലും അവരില്‍ ചിലരുടെയെങ്കിലും കരിയറില്‍ ഇതൊരു ബ്രേക്ക്‌ അകാതിരുന്നാല്‍ മതിയായിരുന്നു. കൂട്ടത്തില്‍ രംഗം കൊഴുപ്പിക്കാനെത്തിയ കുറേ ഹാസ്യതാരങ്ങളും. കലക്കി കട്ടിലിന്റെ കാലടിച്ചൊടിച്ചു!

ഇത്തരം കൂട്ടായ്മകളാണ്‌ നമുക്കിന്നാവശ്യം.മലയാളം ബ്ലോഗുകളെ രക്ഷിക്കാനും, ബ്ലോഗിംഗിന്‌ പുതിയ മാനവും മാനക്കേടുമെല്ലാം നല്‍കാനും ഇത്തരം കൂട്ടായ്മകള്‍ക്ക്‌ കഴിയുമെന്നത്‌ നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇവിടെ വാദിയും പ്രതിയും എന്തിന്‌ സാക്ഷികള്‍ പോലും ഈ ചെളിതെറിപ്പിക്കലിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചം.ചെളിയുടെ അഗാധമായ കയങ്ങളില്‍ മുങ്ങിത്തപ്പുന്നു.അവനവന്റെ കാലുകളുറയ്ക്കാത്ത ചതുപ്പുകളില്‍ ഗ്വോഗ്വോ വിളികളോടെ കൊമ്പുകോര്‍ക്കുന്നു.ആയുംതോറും കാലുകള്‍ ചെളിയില്‍ താഴുന്നതറിയുന്നില്ല.ഏതായാലും ഒരുകാര്യമോര്‍ക്കുന്നത്‌ നന്ന്: അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴാതിരിക്കാന്‍ ശ്രദ്ധിച്ച്‌ നടക്കുക! കുഴികളുടെ എണ്ണവും കൂട്ടയ്മകളും വളരട്ടെ! ഏതായാലും ഇതൊന്നും ആരും നിരുത്സാഹപ്പെടുത്തരുത്‌! ഇങ്ങനെതന്നെ മുന്നോട്ട്‌ പോകട്ടെ!

4 comments:

കാട്ടാളന്‍ said...

...ബൂലോക കൂട്ടായ്മ യുടെ തുണിപറിച്ചടിയും, ഗ്രൂപ്പുകളിയും, ചേരിതിരിഞ്ഞുള്ള ചേളിവാരിയേറും വളരെ നയനാന്ദ കരമായ കാഴ്ച! ഏതൊരു പരദൂഷണം ഇഷ്ടപ്പെടുന്ന സാധാരണക്കാരനേയും പോലെ എനിക്കും ഇഷ്ടപ്പെട്ടു കേട്ടോ! സെക്സും, വയലന്‍സും, ഗ്ലാമറും, സെന്റിമെന്‍സും , അത്യാവശ്യത്തിന്‌ സ്റ്റണ്ടുമെല്ലാമുള്ള ഒരു അടിപൊളിപ്പടം. ഇതു കുറേ ദിവസം ബോക്സോഫീസ്‌ തകര്‍ത്തോടും സംശയമില്ല...

കാട്ടാളന്‍ said...

ബൂലോകത്ത്‌ കത്തിനിന്നിരുന്ന( ഇപ്പോള്‍ ചൂട്‌ ആറി വരുന്നു!) സമകാലിക വിവാദത്തില്‍ വളരെ പക്വതയോടെയും നിക്ഷ്പക്ഷതപാലിച്ചും ശ്രീ വിഷ്ണുപ്രസാദിന്റെ നിരീക്ഷണം അവസരോചിതമായി. ഇത്തരം നിക്ഷ്പക്ഷമായ വിവേകമുള്ള അഭിപ്രായങ്ങള്‍ ആദ്യമേയുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ വിവാദം ഇത്രയും കൊഴുക്കില്ലയിരുന്നു.വിഷ്ണുപ്രസാദിന്റെ കാഴ്ചപ്പാടുകളോട്‌ ഒരു പരിധിവരെയോജിക്കുന്നു. വിവാദ പോസ്റ്റുകളെല്ലാം ഡിലീറ്റുചെയ്യണമെന്ന അഭിപ്രായത്തോട്‌ മാത്രമില്ല യോജിപ്പ്‌. ഇത്‌ എല്ലാവര്‍ക്കും ആരോപണ വിധേയര്‍ക്കും, ആരോപണം ഉന്നയിച്ചവര്‍ക്കും, സാക്ഷിപറഞ്ഞവര്‍ക്കും,കുളം കലക്കികളായ എല്ലാ ബൂലോക ചെറ്റകള്‍ക്കും ഒരു വഴികാട്ടിയായി അങ്ങനെ നിലനില്‍കട്ടെ. ഒരു റഫ്രന്‍സായി. ഏതായാലും വാദിയുടേയും, പ്രതിയുടേയും, സാക്ഷികളുടേയും, പോയമാനവും മനസ്സമാധാനവുമൊന്നും ആനപിടിച്ചാലും കിട്ടൂല്ലല്ലോ? അതിനാല്‍ വേവലാതിവേണ്ട.മെല്ലെമതി, ഇപ്പോള്‍ തന്നെ ചൂടും ചൂരുമൊന്നുകുറഞ്ഞിട്ടുണ്ട്‌ ബാല്‍ക്കണി മാത്രമേ ഫുള്‍ ആകുന്നുള്ളൂ, തറടിക്കറ്റുകാര്‍ ഒക്കെ സ്ഥലം വിട്ടെന്നു തോന്നുന്നു അതിനാല്‍ കൂവലും ബഹളവുമെല്ലാം ഒട്ടൊന്ന് അടങ്ങിയിട്ടുണ്ട്‌. ഇനിയാണ്‌ നല്ല നിരൂപകരുടെ പ്രസകതി.കരയ്ക്കിരുന്ന് കളികണ്ടവര്‍ അഭിപ്രായം പറയാന്‍ സമയമായി. വിഷ്ണുപ്രസാദിന്റെ പോസ്റ്റോടെ അതിനു
ള്ള തുടക്കമാകട്ടെ. ഇനിയും ഇത്തരം തറവേലകള്‍ ആരും ആവര്‍ത്തിക്കാതിരിക്കട്ടെ.കഷ്ടംതന്നെ,അഭ്യസ്ഥവിദ്യരായ 'പ്ലോഗര്‍'്‌$%%^^%* മാര്‍, ധ്ഭൂ!!

ശ്രീ said...

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓണക്കാഴ്ച്ചയായ് കൂടി ഞാN ഈ പോസ്റ്റ്! അതിന്നാL നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..