10101110101001101011001110....കരണ്ട്, കരണ്ട്..ജീവിതമേ മറന്ന്..

സ്വന്തം ഭൂമിക നഷ്ടപ്പെട്ട് കാടിറങ്ങിയ കാട്ടാളനും,ഉത്സവക്കൊടിയിറങ്ങിയ ആരവമൊഴിഞ്ഞ പൂരപ്പറമ്പില്‍ തനിച്ചായ പുലിജന്മവും,നിലാവെളിച്ചം നഷ്ടമായിത്തുടങ്ങിയ നാട്ടിടവഴിയില്‍ സ്വന്തം സത്വത്തിനെ അന്വേഷിക്കുന്ന ഒടിയനും കണ്ടുമുട്ടിയപ്പോള്‍... ഒന്നു മനസ്സുതുറന്ന് ചിരിക്കാന്‍ ഒരു ചെറിയ വെടിവട്ടം. വെടിവട്ടങ്ങള്‍ വേറേയുമുള്ളതിനാല്‍ പേരൊന്നു മാറ്റുന്നു. പക്ഷേ നിലപാടുകളില്‍ മാറ്റമില്ല!
ഞങ്ങള്രണ്ടുപേരും കൂടി ചന്തയ്ക്കു പോയപ്പൊഴാണു ഞാന്‍പലതവണ കണ്ടിട്ടുള്ള ഈ കാഴ്ച ഒടിയനും കൂടി കാട്ടിക്കൊടുത്തു.



അധികാര രാഷ്ട്രിയത്തിന്റെ കസേരകളിയില്‍ ഇതൊക്കെ വെള്ളയടിക്കാന്‍ ആര്‍ക്കു എവിടെ സമയം? ഖജാനാവ് വെളുപ്പിക്കാന്‍ പോലും സമയം കിട്ടാത്തപ്പോള്‍! സി.പി.ഐ യെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വിപണാനസാദ്ധ്യതയുള്ള ഇക്കാലത്ത് ഇതിനും പസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞികൊണ്ട്, പഴയവീഞ്ഞ് ഒരിക്കല്കൂടി പുതിയ കുപ്പിയില്‍! പടത്തില്‍ ഞെക്കിയാല്‍ ഒരോന്നും വെവ്വേറെ കുറച്ചുകൂടി വലുതായി കാണാം